സ്വപ്ന സുരേഷും സന്ദീപ് നായരും കുടുങ്ങുന്നതിനു മുഖ്യ കാരണമായത് സ്വകാര്യ ചാനലിന് നൽകിയ ശബ്ദസന്ദേശം.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കുടുങ്ങുന്നതിനു മുഖ്യ കാരണമായത് സ്വകാര്യ ചാനലിന് നൽകിയ ശബ്ദസന്ദേശമായിരുന്നു. അന്വേഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ സ്വപ്നയേയും, സന്ദീപിനെയും എൻ ഐ എ കുടുക്കിയതിനു ഈ ശബ്ദസന്ദേശത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ ശബ്ദമായിരുന്നു. തിരുനവന്തപുരത്തുള്ള മകൾ സോഷ്യൽ മീഡിയയിലെ സന്ദേശങ്ങൾ പരിശോധിച്ചിരുന്നതായും പിന്നീട് കണ്ടെത്തി. കസ്റ്റംസ് സന്ദീപിന്റെ വീട്ടിൽ പരിശോധന നടത്തുമ്പോൾ സഹോദരന്റെ ഫോണിലേക്ക് വന്ന കാൾ വഴി എവിടെയുണ്ടെന്ന് മിനിറ്റുകൾക്കുള്ളിൽ എൻ ഐ എ പിന്നെ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഞായറാഴ്ച ഉച്ചയോടെ കേരളത്തിലെത്തും.
ബാംഗ്ലൂരിനുവിലേക്ക് പോയത് സന്ദീപിന്റെ കാറിലായിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും, എൻ ഐ എ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇവർക്ക് ഇക്കാര്യത്തിൽ മറ്റാരുടെയോ സഹായം കിട്ടിയെന്നാണ് ഇപ്പോഴും സംശയിക്കുന്നത്. എൻ ഐ എ യുടെ ബംഗളുരു ഡി വൈ എസ് പി സജിമോന്റെ നേതൃത്വത്തിലുള്ള എൻ ഐ എ ടീം ആണ് ഇരുവരെയും പിടികൂടുന്നത്. സ്വപനയുടെ ഭർത്താവും മക്കളും ഈ സമയം അവർക്ക് ഒപ്പമുണ്ടായിരുന്നു.
ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. കേസില്‍ സരിത്ത് പിടിയിലായതോടെയാണ് മറ്റ് രണ്ട് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒളിവില്‍ പോവുകയായിരുന്നു. തലേദിവസം സ്വപ്നയും കുടുംബവും അമ്പലംമുക്കിലെ ഫ്ലാറ്റിൽനിന്ന് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമാണ് ഇവര്‍ തിരുവനന്തപുരം വിട്ടത്. അവിടെ നിന്ന് നേരെ കൊച്ചയിലേക്കാണ് ഇവര്‍ വന്നത്. കൊച്ചിയില്‍ മൂന്ന് ദിവസം താമസിച്ച ശേഷം ബെംഗളൂരുവിലേക്കും കടന്നു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത രാജ്യം മുഴുവന്‍ പ്രചരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ യാത്ര എന്നതും ശ്രദ്ധേയമാണ്.ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു.
കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്വപ്നയും കുടുംബവും അതിര്‍ത്തി കടന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം ശക്തമായ നിയന്തണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത സ്വാധീനമില്ലാതെ ഇവര്‍ക്കിതിന് സാധിക്കില്ലെന്ന സംശയം ആണ് ബലപ്പെട്ടിരിക്കുന്നത്.
അതേസമയം, കസ്റ്റംസ് ഓഫീസുകളില്‍ സിഐഎസ്‌എഫ് സുരക്ഷ കൂട്ടി. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ സിഐഎസ്‌എഫിനാണ് സുരക്ഷാ ചുമതല. ഇവര്‍ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്തി ചുമതലയേറ്റു. സ്വര്‍ണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിക്കും സിഐഎസ്‌എഫ് സുരക്ഷ ഏര്‍പ്പെടുത്തി.