Latest NewsUncategorized
സൗദിയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഇനി വാക്സിനേഷന്‍ നിര്‍ബന്ധം
റിയാദ്: സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി. ഇന്ന് മുതല്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുഗതാഗതത്തിലും, പൊതുപരിപാടികളിലും പ്രവേശിക്കാന്‍ സാധിക്കില്ല.
സൗദിയില്‍ സഞ്ചരിക്കാനും കടകളില്‍ പ്രവേശിക്കാനും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സാധിക്കില്ല. മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ പരിപാടികളിലും പങ്കെടുക്കാന്‍ വാക്‌സിന്‍ സ്വീകരണമെന്ന നിബന്ധന നിര്‍ബന്ധമാക്കി.
ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ച കാര്യമാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്. അതേ സമയം ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയവര്‍ വാക്‌സിന്‍ രേഖക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ്.