കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

ന്യൂഡല്‍ഹി: മാസങ്ങളായി തുടരുന്ന കര്‍ഷക സമരം അനുദിനം ചൂടുപിടിക്കുകയാണ്. നിയമം പിന്‍വലിക്കാതെ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാവ് ജഗ്താര്‍ സിംഗ് ബജ്വ. പ്രതികാര നടപടികളെ ഭയക്കുന്നില്ലെന്നും, റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ പരേഡില്‍ അക്രമം അഴിച്ചുവിട്ടതാരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും. ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഉപരോധം. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കും.
സമാധാനപരമായി സമരം സംഘടിപ്പിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. മൂന്നു മണിയാകുമ്പോള്‍ ഒരു മിനിട്ട് നേരം വാഹനങ്ങളുടെ സൈറണ്‍ മുഴക്കി സമരം അവസാനിപ്പിക്കും. കരിമ്പ് വിളവെടുപ്പു സമയമായതിനാല്‍ ഉത്തരാഖണ്ഡില്‍ ഉത്തര്‍പ്രദേശിലും റോഡ് ഉപരോധമുണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.