ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങൾ മാത്രമേ തനിക്കും അമ്പിളി ദേവിക്കും ഇടയിലുള്ളുവെന്ന് നടൻ ആദിത്യൻ
ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങൾ മാത്രമേ തനിക്കും അമ്പിളി ദേവിക്കും ഇടയിലുള്ളുവെന്ന് നടൻ ആദിത്യൻ ജയൻ. അമ്പിളിദേവിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ആദിത്യൻ. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു അമ്പിളിദേവിയും ആദിത്യനുമായുള്ള വിവാഹബന്ധത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ പുറത്തു വന്നത്.
തൃശൂരിലുള്ള വീട്ടമ്മയായ ഒരു സ്ത്രീയുമായ ആദിത്യൻ പ്രണയത്തിലാണെന്നും വിവാഹമോചനം ചെയ്യാനായി തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളിദേവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ ആരോപണങ്ങൾക്ക് എതിരെയാണ് ആദിത്യൻ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ അമ്പിളി തനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. അവരെ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ പറഞ്ഞിട്ടില്ല എന്ന് ആദിത്യൻ പ്രതികരിച്ചു.
മക്കളുടെ എല്ലാ കാര്യങ്ങളും താൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട്. തനിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് തങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണെന്ന് ആദിത്യൻ പറയുന്നു.
ഈ സ്ത്രീ ഗർഭിണിയാണെന്നും ഇപ്പോൾ അബോർഷൻ നടത്തിയെന്നും അറിയാൻ കഴിഞ്ഞെന്നും അമ്പിളിദേവി പറഞ്ഞിരുന്നു. ഈ ആരോപണത്തിനും ആദിത്യൻ പ്രതികരിച്ചു. താൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്നാണ് നടൻ പറയുന്നത്. കൂടാതെ താനും അമ്പിളിയും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കൃത്യമായ കാരണമുണ്ടെന്നും തെളിവുസഹിതം വെളിപ്പെടുത്താൻ തയ്യാറാണെന്നും നടൻ പറഞ്ഞു.