Kerala NewsLatest News

ആനയൂട്ട്; വടക്കുംനാഥനെ വണങ്ങി 15 ആനകള്‍, ആദ്യ ഉരുള വാര്യത്ത് ജയരാജന് …

തൃശ്ശൂര്‍: ഭക്ത ജന പ്രവാഹമില്ലാതെ, തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്തി. ആനയൂട്ട് കാണാന്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല .. കര്‍ക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിന്‍ ദേവസ്വത്തിന് കീഴിലെ ആനകള്‍ക്ക് സുഖചികിത്സ ആരംഭിക്കുന്നത് .15 ആനകളിലെ ഏറ്റവും ഇളയ ആനയായ വാര്യത്ത് ജയരാജന് മേല്‍ശാന്തി കൊറ്റംപിള്ളി നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി .

ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തന്‍ തുടങ്ങിയ ഒന്‍പതോളം ഫല വര്‍ഗ്ഗങ്ങള്‍, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകള്‍ക്ക് നല്‍കിയത്. തൃശ്ശൂര്‍ പൂരത്തിനല്ലാതെ ഇത്രയധികം ആനകള്‍ ഒരുമിച്ചെത്തുന്ന അപൂര്‍വ അവസരമാണ് ആനയൂട്ട് . ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് . പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിലെത്തിയ ആനകള്‍ ഊട്ടിന് ശേഷം വടക്കുംനാഥനെ വലംവച്ച് കിഴക്കേ ഗോപുര നടവഴി പുറത്തുകടന്നു .

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആനയൂട്ടും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഗജപൂജയും നടന്നത്.CDB ശിവകുമാര്‍,ഒളരിക്കര കാളിദാസന്‍,ചാലക്കുടി ഊക്കന്‌സ് കുഞ്ചു , വാര്യത്ത് ജയരാജന്‍ , കുട്ടന്‍കുളങ്ങര അര്‍ജുന്‍, മുള്ളത് ഗണപതി, തിരുവമ്പാടി കണ്ണന്‍,പാമ്പാടി സുന്ദരന്‍, പാറമേക്കാവ് കാശിനാഥന്‍,ശങ്കരം കുളങ്ങര ഉദയന്‍, ശങ്കരം കുളങ്ങര മണികണ്ടന്‍,ചെമ്പു കാവ് വിജയ്ക്കണ്ണന്‍,കടമ്പാട്ട് ഗണപതി,വെട്ടത്ത് ഗോപികണ്ണന്‍, തിരുവമ്പാടി ലക്ഷ്മി എന്നീ 15 ആനകളാണ് ആനയൂട്ടിനെത്തിയത് .രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 മണിയോടുകൂടി പ്രധാനകവാടത്തിലൂടെ ആനകള് പൂമാലകളും ചന്ദനക്കുറികളും ചാര്‍ത്തി യഥാക്രമം പ്രവേശനം .

ക്ഷേത്രത്തെ വലത്തുവച്ച് തെക്കേ ഗോപുരത്തിനു മുന്നിലായി വടക്കുംനാഥന് അഭിമുഖമായി ആനകള്‍ നിരന്നു . തുടര്‍ന്ന് കുട്ടികൊമ്പന് ഗജപൂജയും ആനയൂട്ടും . 50 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആനയൂട്ട് കാണാന്‍ എത്തിയിരുന്നു . പരമാവധി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ആനയൂട്ട് നടന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button