മന്ത്രി കെ രാധാകൃഷ്ണന്‍ ഭീഷണി;തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍.
പട്ടികജാതി വകുപ്പിലെ അഴിമതി തട്ടിപ്പ് കണ്ടെത്താന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ ഇടനിലക്കാരനായി നിന്ന ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ മന്ത്രിയെ ഓഫീസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം പുരോഗമിച്ചതോടെയാണ് തനിക്ക് നേരെ ഭീഷണി ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഭീഷണിക്കെതിരെ മന്ത്രിയുടെ ഓഫീസ് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം എന്തൊക്കെ തടസ്സം വന്നാലും തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.