Kerala NewsLatest NewsUncategorized

പാലാരിവട്ടം മേൽപ്പാലം നാളെ ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കും; ഊരാളുങ്കലിനും ഡിഎംആർസിയ്ക്കും അഭിനന്ദനം: ഇ ശ്രീധരന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം നാളെ ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ പേര് പറയാതെ, പണി വേ​ഗത്തിൽ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കിയത്. ഔദ്യോ​ഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാല് മണിക്ക് പാലം ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചീനീയർ ആണ് ഗതാഗതത്തിനായി പാലം തുറന്ന് നൽകുക. പാലാരിവട്ടത്തെ ഗതാഗതാ കുരുക്കിന് പാലം പരിഹാരമാക്കുമെന്നാണ് പ്രതീക്ഷ. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിൻറെ തുണുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പുനർനിർമിക്കാൻ തിരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28- നാണ് പാലത്തിൻറെ പുനർ നിർമ്മണം തുടങ്ങിയത്.

18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 158 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ്, കരാർ ഏറ്റെടുത്ത ഡിഎആർ സിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പണി പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button