അവസാനശ്വാസം വരെ പൊരുതും ,8 വര്‍ഷം കാത്തിരിക്കാമെങ്കില്‍ ഒരു വര്‍ഷം കൂടി ആവാം

ലേലപട്ടികയില്‍ ഇടം പിടിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സാധിച്ചില്ല. എങ്കിലും നിരാശയില്ല. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. അവസാന ശ്വാസം വരെ തോല്‍വി സമ്മതിക്കില്ല. അടുത്ത സീസണില്‍ കളിക്കുന്നതിനായി ശ്രമം തുടരും. മുന്നോട്ട് പോകാന്‍ ഈ സിസ്റ്റത്തിന്റെ പിന്തുണ അത്യാവശ്യമാണ്. എല്ലാവരുടെയും പിന്തുണ ഒപ്പമുണ്ടാകണം. എട്ട് വര്‍ഷം കാത്തിരിക്കാമെങ്കിലും ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കാന്‍ കഴിയും. ശ്രീശാന്ത് പറയുന്നു.
ഐ പി എല്ലിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായതിനു ശേഷം പ്രതികരണവുമായി ശ്രീശാന്ത് രംഗത്ത്. 292 താരങ്ങളടങ്ങുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് ശ്രീശാന്ത് പുറത്താവുകയായിരുന്നു. നേരത്തെ പുതിയ ടീമുകളില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2013ലെ ഐപിഎല്ലിലെ ഒത്തുകളി കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. 38കാരനായ ശ്രീശാന്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ശ്രീശാന്ത് 44 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റുകളാണ് നേടിയത്.