വിവാദ പൊലീസ് നിയമ ഭേദഗതിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

കൊച്ചി / സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവാദ പൊലീസ് നിയമ ഭേദഗതിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിടു കയായിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സ്വമേധയാ കേസെടുക്കരുതെന്നും ഹൈക്കോടതി പൊലീസിന് നിർദേശം നൽകുകയുണ്ടായി.ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. നിയമസഭയിൽ ചർച്ച ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കാര്യത്തിൽ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്നാണ് ഹൈക്കോട തിയുടെ ഉത്തരവിൽ പറയുന്നത്.
അതേസമയം, പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണണമെന്ന് ഗവർണറോട് ആവശ്യപ്പെടാനിരിക്കു കയാണ്. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിക്കുന്നത്. പൊലീസ് നിയമ ഭേദഗതി പരിഷ്ക രിക്കാൻ തീരുമാനിച്ചതായിട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോ ടതിയെ അറിയിയിച്ചിട്ടുള്ളത്. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിക്കുകയായിരുന്നു.