CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews
തമിഴ്നാട്ടിൽ കോവിഡ് രോഗികൾക്ക് വാക്സീൻ സൗജന്യമായി നൽകും.

ചെന്നൈ/ തമിഴ്നാട്ടിൽ കോവിഡ് രോഗികൾക്ക് വാക്സീൻ സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബിഹാറിൽ വാക്സീൻ സൗജന്യമാക്കുമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിറകെയാണ് തമിഴ്നാടിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് കോവിഡ് രോഗികൾക്ക് വാക്സീൻ സൗജന്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
വാക്സീൻ രോഗികൾക്ക് നൽകാൻ ലഭ്യമായിക്കഴിഞ്ഞാൽ തമിഴ്നാട്ടിലെ രോഗികൾക്ക് സൗജന്യമായി നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണു സർക്കാർ തീരുമാനമെന്നാണ് ഇതിനെ വിലയിരുത്തുന്നത്.