അഞ്ച് പേര്‍ക്ക് ഒരു കോടി വീതം ഒന്നാം സമ്മാനം; ഭാഗ്യമിത്ര ബി എം-6 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ഓരോ ലോട്ടറിക്കും പ്രത്യേകതകള്‍ ഉണ്ടാകും. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. കോവിഡ് കാരണം മാറ്റിവെയ്ക്കപ്പെട്ട ഭാഗ്യമിത്ര ബി എം-6 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.
ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം ഒരു കോടി രൂപ വീതം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് മെയ് മാസം രണ്ടാം തീയതി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.
28 % ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേര്‍ക്ക്. 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഇന്നത്തെ ഫലം ലഭ്യമാകും.