സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ചോദ്യം ചെയ്യുന്നു,സ്വപ്നയും സരിത്തും സ്വർണംകടത്തിയ വിവരം അറിഞ്ഞിരുന്നു വെന്ന് എം ശിവശങ്കറിന്റെ വെളിപ്പെടുത്തൽ.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികളോട് അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന ഐ ടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോൾ,
സ്വപ്നയും സരിത്തും സ്വർണംകടത്തിയ വിവരം അറിഞ്ഞിരുന്നുവെന്ന് എം ശിവശങ്കർ കസ്റ്റംസിനോട് പറഞ്ഞതായി വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞതായാണ് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞത്. സ്വപ്ന സഹപ്രവര്‍ത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറയുകയുണ്ടായി.. എന്നാല്‍ ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് സംഘം വിശ്വാസിക്കുന്നില്ല.. ശിവശങ്കറിന്റേത് കൃത്യമായ മറുപടിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വൈകീട്ട് ശിവശങ്കറിന്റെ വീട്ടിലെത്തി കസ്റ്റംസ് നോട്ടീസ് നല്‍കുകയായിരുന്നു. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നതാണ്. തുടർന്നാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തുന്നത്. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത് വരുന്നത്.