ഫിലിപ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. കിരീടാവകാശിയായ ചാൾസ് രാജകുമാരൻ ഉൾപ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.
അണുബാധയെ തുടർന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടു. ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങൾ മൂലം ചികിത്സയിൽ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരൻ മൂന്നു വർഷത്തോളമായി പൊതു ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. രാജ്ഞിയും രാജകുമാരനും മാർച്ചിൽ കൊറോണ വാക്‌സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഗ്രീക്ക്- ഡാനിഷ് കുടുംബത്തിൽ 1921ന് ആണ് ഫിലിപ് രാജകുമാരൻ ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. 1947ൽ ആണ് ഫിലപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്.