രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ ഇനിയെങ്കിലും പുറത്തെടുക്കണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യു.

കൊറോണ ബാധിതര്‍ക്ക് കിടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ ഇനിയെങ്കി
ലും പുറത്തെടുക്കണമെന്ന ആവശ്യവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യു ഫേസ് ബുക്കിൽ. ഫേസ്ബുക്കിലെ പോസ്റ്റിൽ റോയ് മാത്യു സര്‍ക്കാരിനെ കണക്കറ്റു പരിഹസിക്കുന്നുമുണ്ട്. കേരളം ഫ്ലാറ്റായി എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് കുറിപ്പിന് സോഷ്യൽ മീഡിയ ഒന്നനടങ്കം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ,
കേരളം ഫ്ലാറ്റായി
കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ ?
പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി ….
ചുമ്മാ ഓരോ തള്ളൽ….
ഇന്നലെ വരെആറായിരം കോവിഡ് രോഗികൾ ..
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. അപ്പോഴേക്കും ഇവിടെ ടീച്ചറമ്മ ഓട്ടം പിടിച്ചു.
1.38 ലക്ഷം ആശുപത്രി കിടക്കകൾ
1459 സർക്കാർ ആശുപത്രികൾ…
873 സ്വകാര്യ ആശുപത്രികൾ…
അങ്ങനെ ആകെ മൊത്തം ടോട്ടൽ കിടക്കകൾ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം – പിന്നെ അതിനും പുറമേ പ്ലാൻബി , സി, ഡി …. ബാക്കി വരുന്നതിനെ ചന്ദ്രനിലേക്ക് വിടാം എന്നൊക്കെയാണ് അഷീൽ ഡാക്കിട്ടറും ടീച്ചറമ്മയും ഉരുവിട്ടോണ്ടിരുന്നത് – വൈകിട്ട് ബഡായി ബംഗ്ലാവിൽ പോയി തള്ളൽ കേട്ട് നെടുവീർപ്പിടുന്ന ഒരുത്തൻ പോലും ഈ 138000 ബെഡുകൾ എവിടെയാണെന്ന് ഒന്ന് ചോദിക്കാൻ പോലും ധൈര്യമില്ല. വരിയുടച്ച ഷണ്ഡന്മാർ!
ബെഡുകൾ എല്ലാം റെഡിയാക്കി ഇട്ടിരിക്കുവാണ് – രോഗികൾ വന്ന് ചുമ്മാ മലർന്നു കിടന്നാ മതിയെന്നാ ടീച്ചറമ്മയും കരുതൽ മനുസനും ആറ് മണി ബഡായി ബംഗളാവിൽ പറഞ്ഞത്.
ആറായിരം രോഗികൾ വന്നപ്പോഴേക്കും സ്റ്റേഡിയം, KSRTC ബസ് സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ ഒക്കെ തിരക്കി നടക്കുവാണ്.
ഇതൊന്നുമില്ലാതെയാണോ ടീച്ചറമ്മ യുഎൻ ജനറൽ അസംബ്ളിയിൽ പ്രസംഗിച്ചത്. ലോകത്ത് ആദ്യമായി യുഎന്നിൽ പ്രസംഗിച്ച ആരോഗ്യ മന്ത്രി എന്നൊക്കെ യായിരുന്നു കച്ചേരിക്കാരുടെ ഗാനമേള.
42 വിദേശ മാധ്യമങ്ങളിൽ കേരളം കൊറോണയുടെ നടു ചവിട്ടി നിവർത്തി എന്നൊക്കെയാണ് സ്പ്രിങ്ക്ലർ മൊതലാളി കാശ് കൊടുത്ത് എഴുതിപ്പിച്ചത്.
30 കൊല്ലം കമ്മ്യൂണിസ്റ്റ് കാര് തുടർച്ചയായി ഭരിച്ചുവെന്നൊക്കെ പറഞ്ഞ ലാക്കൽ മദാമ്മ മാരൊക്കെ എവിടെപ്പോയി ?
അതുക്കും മുന്നേ തമ്പുരാൻ തട്ടി മുളിച്ചു…
പ്രവാസികൾക്കായി രണ്ടര ലക്ഷം കിടക്കകൾ…
ഒരുത്തനുപോലും അതിൽ കിടക്കാൻ യോഗമുണ്ടായില്ല.
ടീച്ചറമ്മയെ ഒരു മാസം മുമ്പ് വാഴ്ത്തി പാടിയ ശേഖർ ഗുപ്തയുടെ The Print.in ദാ , ഇപ്പം കേരള മോഡലിനെ വാരി തറയിൽ അടിച്ചു വിട്ടിട്ടുണ്ട്.
Experts are now questioning the state’s low testing strategy, failure to ramp up healthcare capacity during the lockdown and the government’s initial reluctance to involve the private medical sector. എന്നൊക്കെയാണ് ഗുപ്താജിയുടെ പോർട്ടൽ കേരള മോഡലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇത് വരെ പറഞ്ഞു നടന്ന ബഡായിയെല്ലാം ഖുദാ ഹവ..
ഇനിയെങ്കിലും ‘പത്തായത്തിൽ ശേഖരിച്ചു വെച്ചിരുന്ന ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കിടക്കകൾ തുരുമ്പെടുക്കാതെ എടുത്ത് വെയിലത്ത് വെച്ചാ മതിയായിരുന്നു. അത് പോലെ തന്നെ പ്രവാസികളെ കെടത്താൻ റെഡിയാക്കി വെച്ച രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകളും ഒന്ന് പുറത്തെടുക്കാൻ തമ്പുരാന് സമക്ഷത്തിൽ ദയവുണ്ടാകണം
കഴിഞ്ഞ മൂന്നാല് മാസത്തിനിടയിൽ എന്തെല്ലാം തള്ളലുകളായിരുന്നു. എല്ലാം ആവിയായിപ്പോയി.
എന്നിട്ടും ആറ് മണി തള്ളൽമാഹാത്മ്യങ്ങൾക്ക് ഒരു കുറവുമില്ല.
ഇവിടെ എല്ലാം ശരിയാക്കി എന്ന് ബഡായി അടിച്ചു വിട്ടതിൻ്റെ ഇടയിലാണ് ധാരാവിയിൽ ബ്രാഞ്ച് ഉദ്ഘാടനത്തിന് പോയത്. സർവത്ര കൊളം …
റോയി മാത്യു ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.