Kerala NewsLatest News
വിസ്മയ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ഭര്‍തൃഗൃഹത്തില്‍ സ്ത്രീധന പീഡനത്തെതുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.
കേസിലെ അന്വേഷണം നിര്‍ത്തിവക്കണമെന്നും സ്ത്രീധനപീഡനമെന്ന കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു.
ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അഭിഭാഷകന് ആളൂര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.