Kerala NewsLatest News
സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. ഇന്ന് മൂന്നാം ഓണം ആയതിനാലാണ് ലോക്ഡൗണ്‍ ഒഴിവാക്കിയത്. അതേസമയം സംസ്ഥാനത്ത് ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് നാളെ നടക്കുന്ന അവലോകനയോഗത്തില്‍ ആലോചന നടക്കും.
17,106 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും പരിശോധന കുറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. കഴിഞ്ഞ ദിവസം 83 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 20,846 പേര്‍ രോഗമുക്തരായി. 96,481 സാംപിളുകളാണ് പരിശോധിച്ചത്.