സംസ്ഥാനത്ത് ബാറുകൾ നവംബർ ആദ്യം തുറന്നേക്കും.

ലോക്ഡൗൺ ആംരംഭിച്ചപ്പോള്‍ പൂട്ടിയ സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാരിൻ്റെ ധാരണ. ഇതനുസരിച്ച് നവംബർ അഞ്ചിന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപെ ബാറുകൾ തുറക്കാനാണ് ശ്രമം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പിന്നെ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയു. അപ്പൊഴേക്കും മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാൽ ഡിസംബര്‍ അവസാനം ബാര്‍ തുറക്കുന്നതു മറ്റു വിവാദങ്ങൾക്ക് വഴിവെക്കാൻ ഇടയാക്കും .ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്തമാസം ആദ്യം ബാറുകൾ തുറക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
ബാറുകൾ തുറക്കുന്നതിന് മുന്നോടിയായി പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളെ പറ്റി വ്യക്തമായ നിർദ്ദേശങ്ങളും സർക്കാർ നൽകി കഴിഞ്ഞു.ഒരുമേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങളളുടെ നേതൃത്വത്തിൽ ബാറുകളില്‍ പരിശോധനയും ഉണ്ടാകും.
മുൻപ് ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ കണ്ടിരുന്നു. പാർട്ടി സെക്രട്ടേറിയറ്റില്‍ ഉൾപ്പടെ അനുകൂല നിലപാടുണ്ടായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായിവരുന്ന ഘട്ടമായതിനാല്‍ മതി ബാര്‍ തുറക്കുന്നത് നീട്ടാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ കോവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബാർ തുറക്കുന്നത് നീട്ടാൻ കാരണമായി. അതേസമയം ബാര്‍ തുറക്കുന്നത് മുന്നില്‍ കണ്ട് കൗണ്ടര്‍ വഴി വില്‍ക്കാനായി വിലകുറഞ്ഞ മദ്യങ്ങള്‍ എടുക്കുന്നത് ബാറുകാര്‍ കുറച്ചിട്ടുമുണ്ട്.