Latest NewsNationalNews

മാസ്‌ക് വാങ്ങാന്‍ കാശില്ല, കിളിക്കൂട് മാസ്ക്കാക്കി വയോധികന്‍

ഒരു വിപണിയിലും ലഭിക്കാത്ത പ്രത്യേകതരത്തിലുള്ളൊരു മാസ്‌കാണ് തെലങ്കാന സ്വദേശിയായ ഒരു വയോധികന്‍ നമ്മെ പരിചയപ്പെടുത്തുന്നത്. മറ്റൊന്നുമല്ല, ഗ്രാമത്തില്‍ നിന്ന് സംഘടിപ്പിച്ച ഒരു കിളിക്കൂടാണ് അദ്ദേഹം മാസ്‌ക് ആയി ഉപയോഗിച്ചിരിക്കുന്നത്. തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തില്‍ ആട് വളര്‍ത്തലാണ് മേകല
കുര്‍മയ്യ എന്ന ഈ വയോധികന്റെ ജോലി. തന്റെ പെന്‍ഷന്‍ വാങ്ങിക്കാനായി സര്‍ക്കാര്‍
ഓഫീസിലെത്തിയതാണ് അദ്ദേഹം. മാസ്‌ക് വാങ്ങാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്നാണ് താന്‍
കിളിക്കൂടെടുത്ത് മാസ്‌ക് ആക്കിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

സര്‍ക്കാര്‍ ഓഫീസിലേക്ക് വരുമ്ബോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍ തല്‍ക്കാലം കിളിക്കൂടെടുത്ത് മാസ്‌ക് ആക്കുകയായിരുന്നുവെന്നും ഗ്രാമങ്ങളില്‍ തന്നെപ്പോലെ മാസ്‌ക് വാങ്ങിക്കാന്‍ പണമില്ലാത്ത ധാരാളം ദരിദ്രരുണ്ട്- അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യണമെന്നുമാണ് കുര്‍മയ്യ പറയുന്നത്.

വ്യത്യസ്തമായ മാസ്‌കും ധരിച്ചെത്തിയ കുര്‍മയ്യ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് സംസാരിച്ചത്. ഏതായാലും നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button