Kerala NewsLatest NewsPolitics

അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന്​ എന്‍.ഐ.എ. സുപ്രീം കോടതിയില്‍

കൊച്ചി: പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന്​ എന്‍.ഐ.എ. സുപ്രീം കോടതിയില്‍. ഇത്​ സംബന്ധിച്ച്‌ എന്‍.ഐ.എ​ ഹരജി നല്‍കി.

കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ കഴിഞ്ഞയാഴ്ച ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദത്തിനിടെയാണ് അലന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിന്‍റെ ഭാഗാമായിട്ടാണ്​ ഹരജി നല്‍കിയത്​. ഇതോടെ അലന്‍റെയും താഹയുടെയും ഹരജി ഒരുമിച്ച്‌​ പരിഗണിക്കും.

മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്‌​​ എന്‍.​െഎ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക്​ ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക്​ നിഷേധിക്കുകയും ചെയ്​തതിനെതിരെ സുപ്രീംകോടതി നിലപാട്​ വ്യക്​തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button