Kerala NewsLatest NewsLocal NewsNews
വൈദ്യുതി മുടങ്ങില്ല.
ഇടുക്കി: വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
സ്റ്റേഷനിലെ 6 ജനറേറ്ററുകള്‍ തകരാറിലായിരുന്നു. ഇതേ തുടര്‍ന്ന് രാത്രി 7.30 മുതല്‍ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ പുറത്തുനിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതോടെ രാത്രി 9 മണിയോടെ നിയന്ത്രണം പിന്‍വലിക്കുകയായിരുന്നു.