Latest NewsNationalNews

ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായി തുടരില്ല ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി :ഇന്ത്യ അധികകാലം ഒരു ജനാധിപത്യ രാജ്യമായിരിക്കില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാനെപ്പോലെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്​ എന്നിവയെക്കാളും മോശമാണെന്നുമുള്ള സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത ​ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു​ രാഹുലിന്‍റെ ​പ്രതികരണം.

മോദി സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യദ്രോഹം, മാനനഷ്​ടം, ഭീകരവാദം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ വിമര്‍ശകരെ നിശബ്​ദരാക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെ 7000 ത്തോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഇതില്‍ ഭൂരിഭാഗവും ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെതിരേ ഇന്ത്യ ശക്തമായി വിയോജിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button