കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ്,1061 പേർക്ക് സമ്പർക്കത്തിലൂടെ..

കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 73 പേരുടെ ഉറവിടം അറിയാനായിട്ടില്ല. വിദേശത്തുനിന്ന് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 94 പേര്‍. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേർക്ക് വെള്ളിയാഴ്ച സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായി.അഞ്ചു മരണങ്ങളാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
അഞ്ച് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം നൂറില്‍ കവിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നും 289 പേർക്കും, കാസറഗോഡ് ജില്ലയിൽ നിന്നും 168 പേർക്കുംകോഴിക്കോട് ജില്ലയിൽ നിന്നും 149 പേർക്കും,മലപ്പുറം ജില്ലയിൽ 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 123 പേർക്കും,എറണാകുളം ജില്ലയിൽ നിന്നും 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 61 പേർക്കും, വയനാട് ജില്ലയിൽ നിന്നും 55 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നും 39 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 36 പേർക്കും, തൃശൂർ ജില്ലയിൽ നിന്നും 33 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 23 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 13 പേർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെപരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും 150 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 123 പേരുടെയും,കോട്ടയം ജില്ലയിൽ നിന്നും 71 പേരുടെയും,ആലപ്പുഴ ജില്ലയിൽ നിന്നും 70 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 60 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 57 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 50 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 40 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 36 പേരുടെയും, വയനാട് ജില്ലയിൽ നിന്നും 34 പേരുടെയും, പാലക്കാട് ജില്ലയിൽ 33 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 32 പേരുടെയും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നും 29 പേരുടെവീതവുംപരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.
ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്. 150 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചത്.