ഭാരത് ബയോടെക് മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു.

ന്യൂഡല്‍ഹി / രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതിക്കായി ഭാരത് ബയോടെക് ഡഗ്രസ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. അപേക്ഷ ഉന്നതാധികാര സമിതി പരിശോധനാക്ക് വിട്ടു. മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ കുത്തിവെയ്പ്പിനേക്കാള്‍ സൗകര്യപ്രദ മാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ചാണ് മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുള്ളത്. നേരത്തെ ഓക്‌സ്‌ഫെഡിന്റെ കോവിഷീല്‍ഡിനൊപ്പം, ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനും, അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോവാക്‌സിനും അനുമതി നല്‍കിയെങ്കിലും,കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു വരുകയാണ്.