Kerala NewsLatest NewsUncategorized

സംസ്ഥാനത്ത് വൈദ്യുതി മുടുങ്ങാൻ സാധ്യത; അപകടങ്ങൾ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നു കെഎസ്ഇബി. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിനു വലിയതോതിൽ നഷ്ടമുണ്ടായി.

കഴിഞ്ഞദിവസമുണ്ടായ തീവ്രമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101ലോ അറിയിക്കണം.

കൊറോണ വ്യാപനത്തിടെ പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്താൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി. പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആശുപത്രികളിലേക്കും കൊറോണ ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button