Kerala NewsLatest NewsUncategorized
ഓക്സിജൻ ക്ഷാമം: ആർസിസിയിൽ ശസ്ത്രക്രിയകൾ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിലെ എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു. ഓക്സിജൻ കുറവായതിനാൽ ആണ് ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകൾ മാറ്റിയത്.
ഓക്സിജൻ ലഭ്യത കുറഞ്ഞതിനാൽ രണ്ടു ദിവസമായി ആശുപത്രിയിൽ ശസ്ത്രക്രിയകൾ കുറച്ചിരുന്നു. സ്വകാര്യ മേഖലയിലും ഓക്സിജൻ ക്ഷാമം മൂലം കൊറോണ ഇതര ചികിത്സകൾ തടസപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് കൊറോണ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് ഓക്സിജൻ ക്ഷാമം നേരിട്ട് തുടങ്ങിയത്.