റമീസിൽ നിന്ന് സ്വർണ്ണം വാങ്ങിയിരുന്നത് ജലാൽ, വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തി

വിമാനത്താവളങ്ങൾ വഴി കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണ്ണം, റമീസിൽ നിന്ന് വാങ്ങിയത് ജലാൽ ആയിരുന്നു. വിവിധ വിമാന ത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തി കൊണ്ടുവന്നതായാണ് ചോദ്യം ചെയ്യുമ്പോൾ കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.
യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലൂടെ മുൻകാലത്ത് കടത്തിയ സ്വർണം റമീസിൽനിന്ന് വാങ്ങിയത് മൂവാറ്റുപുഴ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ പങ്കാളിയായ ജലാലെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. സ്വർണം കടത്താനുപ യോഗിച്ച വാഹനവും കസ്റ്റംസ് പിടിച്ചെടുക്കുകയുണ്ടായി. തിരുവനന്തപുരം വിമാനത്താവള ത്തിൽനിന്ന് കടത്തിയ സ്വർണം റമീസിൽനിന്ന് കൈപ്പറ്റിയശേഷം എവിടേക്കാണ് മാറ്റിയതെന്നറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജലാലിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
സ്വർണം കടത്താൻ ഉപയോഗിച്ച കാർ മൂവാറ്റുപുഴയിൽ നിന്നാണ് കണ്ടെടുത്തത്. മുൻ സീറ്റിനടിയിൽ രഹസ്യ അറകൾ നിർമിച്ചാ യിരുന്നു സ്വർണക്കടത്ത്. ജലാലിന്റെ സുഹൃത്തിന്റെ കാറാണെന്നാണ് സൂചന. മലപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഈ കാർ ഒന്നരവർഷംമുമ്പ് വിറ്റതാണ്. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന് ജലാലിനെതിരെ കേസുണ്ട്. 2015 ൽ 1500 കിലോയോളം സ്വർണം കടത്തിയ കേസിൽ ഉൾപ്പെട്ടെങ്കിലും തെളിവില്ലാത്തതിനാൽ ജലാൽ അന്ന് രക്ഷപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ വെട്ടത്തൂർ സ്വദേശി റമീസിന്റെ കൂട്ടാളി കസ്റ്റംസ് കസ്റ്റഡിയിൽ. വേങ്ങര സ്വദേശി പറമ്പിൽപ്പടി എടക്കണ്ടൻ വീട്ടിൽ സൈതലവി എന്ന ബാവയാണ് കസ്റ്റഡിയിലായത്. റമീസിനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പകൽ രണ്ടോടെ കസ്റ്റംസ് സംഘം അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിനുസമീപത്തെ സൈതലവിയുടെ വീട്ടിലെത്തി. മൂന്ന് മണിക്കൂർ ചോദ്യംചെയ്യലിനുശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷെയ്ഖ് ബാവ എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ചില ഹാർഡ്വെയർ ഷോപ്പുകളിൽ പാര്ട്ണർഷിപ്പുമുണ്ട്. വിദേശത്തും മുംബൈയിലുമായി ബിസിനസ് സംരംഭങ്ങളുണ്ട്. തബ്ലീഖ് പ്രവർത്തകനാണ്. സൈതലവിയുടെ ഇളയസഹോദരന് അഷ്റഫിനും റമീസുമായി ബന്ധമുണ്ടെന്നാണ് വിവരം.