Latest NewsLocal NewsUncategorized
		
	
	
തന്റെ കൃഷിയിടത്തിൽ നിന്നും സൗജന്യമായി കപ്പ കോവിഡ് കൺട്രോൾ റൂമിലേക്ക് നൽകി; മാതൃകയായി ഈ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പൂക്കോട്ടൂർ : കോവിഡ് മഹാമാരിയെ തുടർന്ന് കോറന്റൈനിലുള്ളവർക്കും അർഹരായ മറ്റുള്ളവർക്കും തന്റെ കൃഷിയിടത്തിൽ നിന്നും കപ്പ സൗജന്യമായി നൽകി മാതൃകയാകുകയാണു കർഷകനും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമായ എം.സത്യൻ. ഒരേക്കറോളം വരുന്ന തന്റെ കപ്പ കൃഷി ജില്ലാ കോൺഗ്രസ്സ് കോവിഡ് കൺട്രോൾ റൂമിലേക്ക് കൈമാറി.
കൺട്രോൾ റൂം കോർഡിനേറ്ററും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സക്കീർ പുല്ലാര ഏറ്റു വാങ്ങുകയും പൂക്കോട്ടൂർ മണ്ഡലം യൂത്ത് കെയർ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിനു കീഴിലുള്ള യൂത്ത് കെയർ പ്രവർത്തകരാണു വിളവെടുപ്പ് നടത്തി അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത്. മണ്ഡലം പ്രസിഡന്റ് ഹാറൂൺ റഷീദ്, കെ.പി ഷറഫുദ്ധീൻ, റാഷിദ് പൂക്കോട്ടൂർ, ദിനിൽ പിഎന്നിവർ യൂത്ത് കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
				


