ജോലി നഷ്ടമായതിനെ തുടർന്ന് ഒരു യുവാവ് പട്ടിണി മരണം സ്വയം സ്വീകരിച്ചിരിക്കുന്നു. പട്ടിണി സമരം നടത്തി പ്രതികാരം തീർത്തിരിക്കുകയാണ് ജിതിൻ ഇവിടെ.

തൊഴിൽ രഹിതർക്കാകെ തൊഴിലുകൾ വാരിക്കോരി നൽകുമെന്ന് പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്നതിനിടെ
ജോലിനഷ്ടമായതിനെ തുടർന്ന് ഒരു യുവാവ് കേരളത്തിൽ പട്ടിണികിടന്നു മരിച്ചിരിക്കുന്നു.
ജോലിനഷ്ടമായതിനെ തുടർന്ന് ഓഗസ്റ് 24 നു മരിച്ച കോതമംഗലം നെല്ലിക്കുഴി വെട്ടിയേലിക്കുടി കുറുമ്പന്റെ മകൻ ജിതിന്റേത് (35) പട്ടിണി മരണമെന്ന് റിപ്പോർട്ട്. ബിരുദധാരിയാണ്. പക്ഷെ പറഞ്ഞിട്ടെന്താകാൻ ! ജോലി നഷ്ടമായതിനെ തുടർന്ന് ഒരു യുവാവ് പട്ടിണി മരണം സ്വയം സ്വീകരിച്ചിരിക്കുന്നു. പട്ടിണി സമരം നടത്തി പ്രതികാരം തീർത്തിരിക്കുകയാണ് ജിതിൻ ഇവിടെ. സാക്ഷര കേരളമേ തലതാഴ്ത്തുക എന്നല്ലാതെ എന്തുപറയാനാമിതിന്.
ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച ജിതിനെ അവശ നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓടയ്ക്കാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആരോഗ്യ സ്ഥിതി വഷളായ ജിതിനെ സ്വകാര്യ ആശുപത്രി അധികൃതർ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ മിഷനിലേക്കു റെഫർ ചെയ്തിരുന്നു. എന്നാൽ തീരെ അവശനായതിനാൽ ഒരു കുപ്പി ഗ്ളൂക്കോസ് നല്കാൻ തീരുമാനിക്കുകയും എന്നാൽ അത് തീരുന്നതിനു മുന്നേ ജിതിൻ മരിക്കുകയുമായിരുന്നു എന്നാണു ജിതിന്റെ അച്ഛൻ ഒരു ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബം അനുഭവിക്കുന്ന ദുരിതത്തിനൊപ്പം ജോലി നഷ്ടമായത് ജിതിനെ മാനസികമായി അലട്ടിയിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും അടുപ്പമുള്ളവർ പറഞ്ഞു .
ജിതിൻ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയിരുന്നു. ജിതിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം . പ്രായാധിഖ്യത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പിതാവായും ഇടയ്ക്കിടെ കൂലിപ്പണിക്ക് പോകുമായിരുന്നു . ഒരു സഹോദരൻ ഉള്ളത് കേൾവി സംസാര തകരാറുകൾ ഉള്ളയാളാണ് . നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും ചെവിയിൽ പഴുപ്പ് വന്നു കേൾവി ശക്തി നഷ്ടപ്പെടുകയായിരുന്നു എന്നുമാന് അറിയുന്ന വിവരം . അമ്മയ്ക്ക് കണ്ണ് കായേനില്ല എന്നതാണ് മറ്റൊരു കാര്യം . വീട്ടു ചിലവുകളും മരുന്നും മറ്റ് അത്യാവശ്യങ്ങളും എല്ലാം നടന്നു പോകുന്നത് ജിതിന്റെ വരുമാനത്തിൽ ആയിരുന്നു .
ജോലി ചെയ്തിരുന്ന പെട്രോൾ പമ്പിൽ പണത്തിന്റെ കുറവ് ഉണ്ടായി എന്ന പേരിൽ ജിതിന് ജോലി നഷ്ടപ്പെടുകയായിരുന്നു . തുടർന്ന് ആകെ ഉണ്ടായിരുന്ന വരുമാനവും മുട്ടി. അയൽക്കാരുമായി യാതൊരു അടുപ്പവും ഇല്ലാതിരുന്നതിനാൽ തന്നെ സഹായവും ലഭ്യമായില്ല എന്നതാണ് വസ്തുത. ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിക്കുന്നത് എന്നും പാകം ചെയ്തു നൽകാൻ ആരും ഇല്ലാത്തതായിരുന്നു കാരണമെന്നും ജിതിന്റെ കൂടെ ജോലി ചെയ്തിരുന്നവർ പറയുന്നു. മിക്കവാറും ദിവസങ്ങളിൽ ജിതിൻ പട്ടിണി കിടക്കുകയായിരുന്നു പതിവ്. രണ്ടര വർഷമായി ജിതിൻ നെല്ലിക്കുഴി പമ്പിലെ ജീവനക്കാരൻ ആണ്. വളരെ സ്മാർട്ടായ ജിതിൻ ഇടക്ക് ജോലി നിർത്തി പോയതായും വീണ്ടും തിരിച്ച എത്തിയിരുന്നെന്നും സഹപ്രവർത്തകൻ പറയുന്നു. എന്തൊക്കെയോ മാനസിക പ്രശ്നങ്ങളും ജിതിന് ഉണ്ടായിരുന്നതായി തോന്നിയിരുന്നു എന്നും തുടർന്ന് ഭക്ഷണം കഴിക്കുന്നതിലും കുറവ് വന്നു എന്നാണ് സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഒരുപക്ഷെ ഒരു നേരം മാത്രാമാണ് ആഹാരം. ചിലപ്പോൾ അത് ചായയിലും കടിയിലും ഒതുങ്ങും . ആരോടും മിണ്ടാതെ മൂകനായി ഇരിക്കാറുള്ളതും പതിവായിരുന്നു എന്നും ഇത് കൂടുതൽ പ്രശ്നങ്ങൾ ജോലി സ്ഥലത്തു സൃഷ്ടിച്ചിരുന്നു എന്നും അവർ പറയുന്നു. ജിതിന് എന്തെക്കോയെ പ്രശ്നങ്ങൾ ഉണ്ടെന്നു മനസിലാക്കിയ സഹ പ്രവർത്തകൻ വീട്ടിൽ അറിയിക്കാൻ വീട്ടുകാരുടെ നമ്പർ ചോദിച്ചിരുന്നതായും എന്നാൽ ജിതിൻ അത് നൽകാൻ തയ്യാറായില്ല എന്നും അവർ പറയുന്നു. ഈ സമയത്താണ് പമ്പിൽ പണത്തിന്റെ കുറവ് ഉണ്ടായതിനെ തുടർന്ന് ജിതിന് ജോലി നഷ്ടമായതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഒരു മാസത്തെ അവധി വേണമെന്ന് ആവശ്യപ്പെട്ടു ജിതിൻ സ്വമേധയാ പോകുകയയായിരുന്നു എന്നാണ് പെട്രോൾ പമ്പ് മാനേജറിന്റെ വെളിപ്പെടുത്തൽ. ജിതിന്റെ മരണ വിവരം അറിഞ്ഞു വീട്ടിലേക്കു പോകാതിരുന്നത് നാട്ടുകാരുടെ പ്രതികരണം എങ്ങനെ എന്ന് അറിയാത്തത് കൊണ്ടും, കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത് കൊണ്ടും ആണെന്നും പാമ്പ് മാനേജർ പറയുന്നു. . മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടാൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു .
ജോലി നഷ്ടപ്പെട്ടു വീട്ടിൽ എത്തിയ ജിതിന് ഭക്ഷണം ലഭ്യമാകാത്തതുകൊണ്ട് പട്ടിണി കിടക്കുകയായിരുന്നിരിക്കണം . ആഹാരത്തിനു ഹോട്ടലിനെ ആശ്രയിച്ചിരുന്ന ജിതിന് ലോക്ക് ഡൌൺ വന്നു ഹോട്ടലുകൾ അടച്ചപ്പോൾ ആ വഴിയും അടഞ്ഞു. കൂടാതെ പ്രദേശം കണ്ടൈൻമെൻറ് സോൺ ആയിരുന്നതിനാൽ തന്നെ പുറത്തേക്കു പോകുന്നതിലും പരിമിതികൾ ഉണ്ടായി. തുടർന്ന് പൂർണ്ണമായും ജലപാനിയമില്ലാത്ത അവസ്ഥയിലേക്ക് എത്തി. കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് അമ്മയ്ക്കോ സഹോദരനോ അച്ഛനൊ ഇല്ലാതെ പോയത് ആ ജീവൻ എന്നന്നേക്കുമായി നഷ്ടപ്പെടാൻ ഇടയാക്കി. സംഭവമറിഞ്ഞ ആളുകൾ എത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു. അനിയൻ ജിതേഷിനും മാനസിക വൈകല്യങ്ങൾ ഉണ്ടെന്നാണ് പിതാവ് പറയുന്നത്. റേഷനും വാർധക്യ പെൻഷനുമാണ് ഇനി ഏക ആശ്രയം. ആഹാരം ഉണ്ടാക്കാറില്ല അഥവാ കഞ്ഞി വെച്ചാലും കൂടെ ഒന്നും ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു . ജിതിന്റെ മരണം ആ കുടുംബത്തെ നടുക്കിട്ടിരിക്കുകയാണ്. മകന്റെ മരണ വാർത്ത അറിഞ്ഞ ‘അമ്മ ഇപ്പോഴും തളർന്നു കിടക്കുകയാണ് . മൃതദേഹം വീട്ടിൽ കൊണ്ട് വന്നപ്പോൾ സഹോദരൻ ജിതേഷ് ഭയന്ന് ഓടിയൊളിക്കുകയായിരുന്നുവെന്നും ഒരു മണിക്കൂർ കഴിഞ്ഞു ആരും ഇല്ലെന്നു ബോധ്യമായപ്പോഴാണ് ഇറങ്ങി വന്നതെന്നും നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ ജിതിന്റെ കൂട്ടുകാർ ജിതേഷിന്റെ ചികിത്സക്കുള്ള പണം സമാഹരിക്കാനുള്ള തീരുമാനത്തിലാണ് . കൂടാതെ ജിതിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട് . കൂടാതെ കുടുംബത്തിന്റെ അവസ്ഥ പടിരിശിക്കണമെന്നും മൂന്നു ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെ ജസ്റ്റിസ് ആന്റണി ഡൊമിനിക് കലക്ടർ, സാമൂഹിക നീതി വകുപ്പ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട് . 27 നു റിപ്പോർട്ട് സമർപ്പിക്കണം. അന്ന് ഈ കേസ് പരിഗണിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം . ജിതിന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായുള്ള പണം പഞ്ചായത് സമാഹരിക്കുമെന്നു അറിയിച്ചിട്ടുണ്ട് .