Kerala NewsLatest NewsPoliticsUncategorized

കാലടി സർവകാലശാലയിലെ നിനിതയുടെ നിയമനം: ആരോപണങ്ങൾ തെളിയിക്കാൻ എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഉമ്മർ തറമേൽ

പാലക്കാട്: നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ എം.പി എം.ബി രാജേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഉമ്മർ തറമേൽ. താല്പര്യമുള്ള ഒരു ഉദ്യോഗാർഥിക്ക് വേണ്ടി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ സബ്ജക്ട് എക്‌സ്‌പേർട്ട്‌സ് ഉപജാപം നടത്തി എന്ന് എം.ബി രാജേഷ് ശനിയാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. നിനിത പിൻമാറണമെന്ന് ആവശ്യപ്പെട്ട് ആരെയും ചുമതലപ്പെടുത്തയിട്ടില്ലെന്നും ഉമ്മർ പറഞ്ഞു.

എം.ബി രാജേഷ് ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ, വൈസ് ചാൻസലർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്ന് അറിയേണ്ടതുണ്ട്. 2019 ഓഗസ്റ്റ് 31 ന് ആണ് പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത്. ആക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ ഭാഷാ വിദഗ്ധനായി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ? ഞാൻ നുഴഞ്ഞു കയറി ബോർഡിൽ വന്നതാണോ, സർവകലാശാല വൈസ് ചാന്‌സലർ വിളിച്ചിട്ട് വന്നതല്ലേ?

ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും ഭാഷാ വിദഗ്ധനായി വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു മനസ്സിലായിട്ടില്ല.

പിന്നെ, നിനിത എന്ന ഉദ്യോഗാർഥിയുടെ പി എച്ച് ഡി യോഗ്യതയെയോ, മറ്റു കഴിവുകളെയോ ഭാഷാ വിദഗ്ധർ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക. ഇത്തരം വിവാദ /സംവാദങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ ‘വിസിബിലിറ്റി’യിൽനിന്നും മാറിനിൽക്കുന്നത്.

‘ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി . അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമിക ചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹരിക്കേണ്ടതുമായ ഒരു പ്രശ്‌നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഭാഷാ വിദഗ്ധരല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവർത്തിക്കുന്നു.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button