NationalNews

അഞ്ച് മലയാളികൾ കൂടി മരണപെട്ടു,ഗൾഫിൽ മരണം150 ആയി.

കോവിഡ് ബാധിച്ച് ഗൾഫിൽ വെള്ളിയാഴ്ച അഞ്ച് മലയാളികൾ കൂടി മരണപെട്ടു. യു.എ.ഇയിലും സൗദിയിലുമാണ് വെള്ളിയാഴ്ച‌ മരണം ഉണ്ടായത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയർന്നു. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ് സൗദിയിൽ മരിച്ചത്. എടപ്പാൾ സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി, മലപ്പുറം തിരൂർ സ്വദേശി കൊടാലിൽ അബ്ദുൽ കരീം, എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. ഗൾഫിൽ കോവിഡ് മൂലം വ്യാഴാഴ്ചയും നാല് മലയാളികൾ മരിച്ചിരുന്നു. യു.എ.ഇയിലായിരുന്നു ഇതിൽ രണ്ടു മരണം ഉണ്ടായത്.

അതേസമയം ഗൾഫിൽ മൊത്തം രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെയായി. എന്നാൽ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് രാജ്യങ്ങൾ. നാലായിരത്തിലേറെ പേർ വ്യാഴാഴ്ച രോഗവിമുക്തി നേടിയിരുന്നു. ഇതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടന്നു. ദുബൈക്കും സൗദിക്കും പിന്നാലെ ഒമാൻ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് നീക്കം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button