സ്റ്റേ നീങ്ങിയാൽ ലൈഫിന്റെ വാതിൽ തുറന്ന് സി ബി ഐ കയറും.

തിരുവനന്തപുരം / ഒക്ടോബർ 13നാണ് ലൈഫിലെ സി ബി ഐ അന്വേഷണം രണ്ടു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്റ്റേ നീങ്ങുന്നതോടെ സി ബി ഐ ക്ക് ഇനി കണ്ണും പൂട്ടി അന്വേഷണം നടത്താം. സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന് സ്വപ്ന ഇ.ഡിയോട് സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ ലൈഫ് കോഴക്കേസിൽ ഹൈക്കോടതിയുടെ സ്റ്റേ നീങ്ങിയാൽ സി.ബി.ഐക്ക് നിയന്ത്രണങ്ങളില്ലാതെ ഉള്ള അന്വേഷണങ്ങൾക്ക് വാതിൽ തുറക്കപ്പെടുകയാണ്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിച്ച ശേഷം സ്വപ്‌ന വഴി 99,900 രൂപ വിലയുള്ള ഐഫോൺ ശിവശങ്കറിന് നൽകിയതും സി ബി ഐ കോഴയായി തന്നെയാണ് കാണുന്നത്. 4.48 കോടിയുടെ കോഴ ഐ.എ.എസ് ഉദ്യോഗസ്ഥ ന്മാരിൽ ചിലരടക്കം പങ്കുവച്ചെന്ന സി.ബി.ഐ കോടതിയിൽ നിലപാടെടുക്കുമെന്നാണ് മനസ്സിലാകുന്നത്.
യു എ ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് ഉന്നതരുമായി ബന്ധമുണ്ടെന്നത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ബുധനാഴ്ച ഇ.ഡി കോടതിയിൽ സമർപ്പിച്ചത്. നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നത ഉദ്യോഗസ്ഥർക്കും ജനസേവകർക്കും ഉൾപ്പെടെ വീതംവച്ചതായി സി.ബി.ഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥൻ കോഴയിടപാടിൽ ഭാഗമായതിനാൽ നിലവിലെ വിദേശസഹായ നിയന്ത്രണ ചട്ടലംഘനത്തിനൊപ്പം അഴിമതിവിരുദ്ധ നിയമംകൂടി ചുമത്തി സി.ബി.ഐ എഫ്.ഐ.ആരിൽ മാറ്റങ്ങൾ വരുത്താനി രിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണം ഇതോടെ അര്ഥമില്ലാത്തതായി മാറും. വിദേശസഹായനിയന്ത്രണ ചട്ടലംഘനങ്ങൾ നടന്നു എന്നത് കേസിലെ മുഖ്യവിഷയമാകും. ഇത്അന്വേഷിക്കാൻ സി.ബി.ഐക്ക് മാത്രമാണ് നിലവിൽ അധികാരം ഉള്ളത്.
എം.ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും, ലൈഫ് സി.ഇ.ഒയും ആയിരിക്കെ നടത്തിയ നിരവധി വഴിവിട്ട ഇടപാടുകൾ ആണ് ഇ.ഡി കണ്ടെത്തിയിട്ടുള്ളത്. നിർമ്മാണ ക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്ക റാണെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരാണ് പ്രാരംഭ ചർച്ചകൾ നടത്തിയതെന്നും സി.ബി.ഐ കണ്ടെത്തിയിരുന്ന താണ്. കോഴപ്പണം കൈമാറിയ ശേഷം ശിവങ്കറിനെ സെക്രട്ടേറി യറ്റിലെ ഓഫീസിൽ കണ്ടിട്ടാണ് നിർമ്മാണ കരാർ ലഭിച്ചതെന്ന് യൂണിറ്റാക്കിന്റെ സന്തോഷ് ഈപ്പന്റെ മൊഴിയിലും പറഞ്ഞിട്ടുണ്ട്. ലൈഫിൽ ഉൾപ്പടെ നടന്നത് അധോലോക ഇടപാടുകളാണെന്നും വടക്കാഞ്ചേരി പദ്ധതിയുടെ ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്നുമുള്ള സി.ബി.ഐ കണ്ടെത്തലുകൾ മുഴുവൻ ശരിവെ ക്കുന്നതാണ് ഇ ഡി കോടതിക്ക് നൽകിയ റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം.