Kerala NewsLatest NewsPoliticsUncategorized
പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി യുവസംവിധായകൻ അരുൺ ഗോപി; യൂത്ത് കോൺഗ്രസ് സമരവേദിയിൽ

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നിരാഹാര സമരവേദിയിൽ യുവസംവിധായകൻ അരുൺ ഗോപി. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളുടെ സംവിധായകനായ അരുൺ ഗോപി വെള്ളിയാഴ്ച വൈകിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമരവേദിയിലെത്തിയത്.
വിഷയാധിഷ്ഠിത പിന്തുണയാണ് ഈ സമരത്തിന് നൽകുന്നതെന്നും അല്ലാതെ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനല്ല താൻ എത്തിയതെന്നും അരുൺ ഗോപി പറഞ്ഞു. യുവാക്കളുടെ സമരത്തിന് പിന്തുണ നൽകുക മാത്രമാണ് വരവിൻ്റെ ഉദ്ദേശമെന്നും മറ്റൊരു തരത്തിലും തൻ്റെ പിന്തുണയെ വ്യാഖ്യാനിക്കേണ്ടെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.