അമേരിക്കയിൽ മിന്നൽ പ്രളയം ; മരിച്ചവരുടെ എണ്ണം 13 ആയി നിരവധി പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തം.

െക്സ്സസ്: അമേരിക്കയിലെ ടെക്സ്സസിൽ ഇന്നലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. സമ്മർക്യാമ്പ് ആഘോഷിക്കാൻ എത്തിയ 13 കുട്ടികളെയും കാണാതായിട്ടുണ്ട്. പ്രദേശത്ത് തിരിച്ചിൽ ശക്തമായി തുടരുന്നു.
ഇന്നലെ രാത്രിയോടെ അമേരിക്കയിലെ മദ്യഭാഗമായ ടെക്സ്സസിലെ ഗ്വാഡലൂപ്പെ നദിയിൽ 45 മിനിറ്റിൽ ജലനിരപ്പ് 26 അടിയായി ഉണ്ടായതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് ടെക്സ്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പ്രതികരിച്ചു.
സാധാരണയായി ഗ്വാഡലൂപ്പെ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതാണ് എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിൽ ക്രമാതീതമായ നിലയിൽ ജലനിപ്പ് ഉയർന്നത് ആദ്യമായിട്ടാണ്. ഇതുവരെ രക്ഷാപ്രവർത്തനത്തിന് 14 ഹെലികോപ്റ്റർ, 12 ഡ്രോണുകൾ, 9 രക്ഷാ സേന സംഘവും, 500 രക്ഷാപ്രവർത്തകരും ആണ് തിരച്ചിൽ നടത്തുന്നത്
പ്രളയ മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇന്ന് അമേരിക്കയിലെ സ്വാതന്ത്രദിന ആഘോഷം കൂടിയാണ് ഇതിനോടകം ടെക്സസിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് പ്രതികരണവുമായി രംഗത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.