Kerala NewsLatest News

യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കിയശേഷം പീഡിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍

യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ടുപേരെ പെരുന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേകെബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ് ഐ സി കെ നൗശാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോണിന്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവതിക്ക് മദ്യം കലര്‍ന്ന ജ്യൂസ് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മയക്കിക്കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

മുഹമ്മദ് നസീഫ് പീഡിപ്പിക്കാന്‍ സഹായം ചെയ്തു കൊടുത്തുവെന്നാണു പരാതി. പെരിന്തല്‍മണ്ണ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button