അശ്ലീല വീഡിയോ ഷെയര്‍ ചെയ്തു കുടുങ്ങി, ഈ അധ്യാപകൻ എന്താ ഇങ്ങനെ.

ഈ അധ്യാപകൻ എന്താ ഇങ്ങനെ. രക്ഷിതാക്കളുടെയും, കുട്ടികളുടെയും ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇങ്ങനെ.
കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെ പറ്റിയാണ് അറിഞ്ഞവരൊക്കെ മൂക്കത്ത് വിരൽ വെച്ച് ഇങ്ങനെ ചോദിക്കുന്നത്. ആരോപണവിധേയനായ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്തു. വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമാതി രംഗത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇയാളുടെ ഭാര്യയും ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്മെന്റും, തീരുമാനിക്കുന്നത്. ഹെഡ്മാസ്റ്ററുടെ പരാതിയെ തുടര്‍ന്ന് ആണ് പൂയപ്പള്ളി പോലീസ് കേസെടുത്തത്. അധ്യാപകന്‍ സംഭവം പുറത്തായതോടെ ഒളിവിൽ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.