സൈക്കിൾ ട്രാക്ക് കൈയ്യടക്കി മോട്ടോർ വാഹനങ്ങൾ; പരിഹാരം മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകളെന്ന് പെഡൽ ഫോഴ്സ് കൊച്ചി

കൊച്ചി: നഗരത്തിലെ റോഡുകളിൽ ഇരുവശത്തുമായി നിർമ്മിച്ച സൈക്കിൾ ട്രാക്കുകൾ മോട്ടോർ വാഹനങ്ങൾ പാർക്കിംഗിനായി കൈയ്യടക്കുന്നതായി പരാതി. അതിനാൽ നിലവിലെ ട്രാക്കുകൾ സൈക്കിൾ യാത്രക്കാർക്ക് പ്രായോജനപ്പെടുന്നില്ലെന്ന് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചി പറഞ്ഞു.
സൈക്കിൾ ട്രാക്കുകൾ മോട്ടോർ വാഹനങ്ങൾ കയ്യടക്കുന്ന സാഹചര്യം ഒഴിവാക്കാൻ മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകളാണ് സ്ഥല പരിമിധിയുള്ള കൊച്ചിയിലെ ഹൈവേകളിൽ കൂടുതൽ അനുയോജ്യം. ഇത് സംബന്ധിക്കുന്ന നിവേദനം 2019 മുതൽ പെഡൽ ഫോഴ്സ് അധികൃതർക്ക് മറ്റും നൽകി ശ്രെദ്ധയിൽപ്പെടുത്തിയിരുന്നു.
വിദേശ രാജ്യങ്ങളിൽ മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകൾ നിലവിലുണ്ട്. റോഡുകളിലെ മീഡിയൻ പുനക്രമീകരിച്ച് പുതിയതായി സ്ഥലം ഏറ്റെടുക്കാതെ സൈക്കിൾ പാത നിർമ്മാണം സാധ്യമാണെന്നും ഈ വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു പറഞ്ഞു.