ഓക്സ്ഫോർഡ്’ വാക്സിൻ ഡിസംബറിൽ ഇന്ത്യക്ക്.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പ്രശസ്ത മരുന്ന് കമ്പനിയായ ആസ്ട്രാസെനേക്കായുമായി ചേർന്ന് വികസിപ്പിച്ചെടുക്കുന്ന ഓക്സ്ഫോർഡ് വാക്സിന്റെ 600 മുതൽ 700 വരെ ലക്ഷം ഡോസുകൾ ഡിസംബർ അവസാനത്തോടെ ഇന്ത്യക്ക്. ഡിസംബർ അവസാനത്തോടെ ‘കൊവിഷീൽഡ്’ വാക്സിന്റെ 600 മുതൽ 700 വരെ ലക്ഷം ഡോസുകൾ തയ്യാറാക്കാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരിക്കുന്നത്.വാക്സിൻ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലും വാക്സിന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ശുഭകരമായ വാർത്ത പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ ലോകത്താകമാനമായി 300ൽപരം കൊവിഡ് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിൽ ഉള്ളത്. ഇതിൽ ഏറ്റവും ഗുണമേന്മയുള്ളതും, ഏറ്റവും മികച്ചതും, വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നതും മരുന്ന് കമ്പനിയായ ആസ്ട്രാസെനേക്കായുമായി ചേർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുക്കുന്ന ‘ഓക്സ്ഫോർഡ് വാക്സിൻ’ എന്ന പേരിൽ അറിയപ്പെടുന്ന ‘കൊവിഷീൽഡ്’ വാക്സിനാണെന്നാണ് ഇതുവരെയുള്ള നിഗമനം. ഡിസംബർ അവസാനം ലഭ്യമായാലും, അടുത്ത വർഷം മാർച്ച് മാസം മുതൽ മാത്രമേ വാക്സിൻ മാർക്കറ്റിൽ എത്തിക്കാൻ കഴിയൂ എന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞിട്ടുണ്ട്. എന്നാൽ മാർക്കറ്റിലെത്തിക്കഴിഞ്ഞ ശേഷം വൻതോതിൽ ‘കൊവിഷീൽഡ്’ വാക്സിൻ ഉത്പാദിപ്പിക്കാൻ ആണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.