ഇനി കോപ്പിയടി വേണ്ട ; പുതിയ പോളിസി അപ്ഡേറ്റുമായി യൂട്യൂബ്

നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്തായി യൂട്യൂബിലെ കണ്ടന്റ് ക്രിയേഷൻ വലിയൊരു വരുമാനമാർഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെയാളുകൾ യൂട്യൂബിലെ സ്ഥിരം കണ്ടന്റ് ക്രിയേറ്റർമാറാൻ . പല തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമിച്ച് യൂട്യൂബിൽ പങ്കുവെക്കുന്നവരുണ്ട്. അവരിൽ പലർക്കും മികച്ച വരുമാനവും യൂട്യൂബ് നൽകുന്നുണ്ട്. ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്റർമാരെയാകെ ബാധിക്കുന്ന പോളിസി മാറ്റത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്.എന്തും കോൺടെന്റ് ആക്കി മോണിറ്റൈസഷൻ നേടാം എന്നതിനുള്ള കടിഞ്ഞാൺ ആളാണ് ഈ ഒരു പോളിസി.പ്രധാനമായും ധനസമ്പാദനം നടത്താനാകുന്ന വീഡിയോകളുടെ കാര്യത്തിലാണ് യൂട്യൂബ്ത് ഇത്തരം നയങ്ങള്‍ പരിഷ്‌കരിചിരിക്കുന്നത് .
ആവര്‍ത്തിച്ചുള്ള ഉള്ളടക്കങ്ങളും യഥാര്‍ഥമല്ലാത്ത ഉള്ളടക്കങ്ങളും ധനസമ്പാദനത്തിന് അനുവദിക്കില്ലെന്ന യൂട്യൂബ് പോളിസിയാണ് വരൻ ഇരിക്കുന്നത്.കാഴ്ചക്കാര്‍ക്ക് തിരിച്ചറിയാനാകാത്ത വിധം യാതൊരു വ്യത്യാസവുമില്ലാത്ത ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്താല്‍ യൂട്യബില്‍ നിന്ന് കാശ് കിട്ടില്ല. ഒരേ ടെംപ്ലേറ്റില്‍ നിര്‍മിച്ച വീഡിയോകളും ഈ പരിധിയില്‍ പെടും. ഈ ചട്ടം ലംഘിച്ചാല്‍ അത് ചാനലിന്റെ മൊത്തം വരുമാനത്തെ ബാധിക്കും. ഒരു ചാനലിന്റെ ഉള്ളടക്കത്തില്‍ സമാനമായ ഉള്ളടക്കം ഉണ്ടാകുമ്പോള്‍, ആകര്‍ഷകവും രസകരവുമായ വീഡിയോകള്‍ക്കായി യൂട്യബിലേക്ക് വരുന്ന കാഴ്ചക്കാരെ അത് നിരാശരാക്കുമെന്ന് കമ്പനി ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കി.വിവരണമോ, കമന്ററിയോ, വിദ്യാഭ്യാസമൂല്യമോ ഇല്ലാത്ത ഇമേജ് സ്ലൈഡ് ഷോകളും സ്‌ക്രോളിങ് ടെക്‌സ്റ്റുകളും മാത്രമുള്ള വീഡിയോകളില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ സാധിക്കില്ല.ചുരുക്കി പറഞ്ഞാൽ സ്വന്തമായി നല്ല നല്ല കൊണ്ടേറ്റുകൾക് മാത്രം പണം സമ്പാദിക്കാം.
നീ അഥവാ ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രസ്തുത വീഡിയോകളെ മാത്രമല്ല മൊത്തം ചാനലിന്റെ ധനസമ്പാദനത്തെ ബാധിക്കും.കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായതും പ്രയോജനകരമായതുമായ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് പുതിയ പോളിസി അപ്‌ഡേറ്റിലൂടെ യൂട്യൂബ് ലക്ഷ്യമിടുന്നതും.ഈ ഒരുപുതിയ നയമാറ്റം ജൂലായ് 15 മുതലാണ് പ്രാബല്യത്തില്‍ വരിക.