HealthNationalNews

ഇന്ത്യയില്‍ ഹോട്ടസ്‌പോട്ടുകളിലും, കണ്‍ടെയ്ന്‍മെന്റ് സോണുകളിലും മൂന്നിലൊരു വിഭാഗം ജനങ്ങള്‍ക്കും കോവിഡ്.

ഇന്ത്യയില്‍ ഹോട്ടസ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായിട്ടുള്ള കണ്‍ടെയ്ന്‍മെന്റ് സോണുകളിലും ഉള്ളവരില്‍ മൂന്നിലൊരു വിഭാഗം ജനങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് ഐസിഎംആര്‍. അതേസമയം ഒരേസമയം ആശങ്കപ്പെടുത്തുകയും, ആശ്വസിക്കാനുള്ള വക നല്‍കുന്ന കണ്ടെത്തലിൽ, ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ടാവാമെന്നും,ഇത് പ്രാഥമിക സര്‍വേകളില്‍ നിന്നുള്ള കണ്ടെത്തലുകളാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

കണ്‍ടെയിന്മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഉള്ള ജനസംഖ്യയില്‍ 30 ശതമാനത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന റിപ്പോർട്ട് , ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേന്ദ്രം ക്യാബിനറ്റ് സെക്രട്ടറിയുമായിട്ടാണ് ഈ വിവരങ്ങള്‍ ഐസിഎംആര്‍ പങ്കുവെച്ചിരിക്കുന്നത്. മുംബൈ, പൂനെ, അഹമ്മദാബാദ്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്ന് ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നു. മറ്റ് ഹോട്ട് സ്‌പോട്ടുകളെ അപേക്ഷിച്ച്‌ ഇവിടെ രോഗബാധയുടെ നിരക്ക് നൂറ് ശതമാനം ഉയര്‍ന്ന തോതിലാണെന്ന് ഐസിഎംആര്‍ വെളിപ്പെടുത്തുന്നത്.

ഹോട്ട് സ്‌പോട്ടുകളില്‍ ഇനിയും രോഗം വര്‍ധിക്കുമെന്ന സൂചനകളാണ് ഇതിലൂടെ ലഭ്യമാകുന്നത്. അപകടരൂക്ഷമായ മേഖലയില്‍ നടത്തിയ സര്‍വേയിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്. പത്ത് ഹോട്ട്‌സ്‌പോട്ട് നഗരങ്ങളില്‍ നിന്നാണ് ഐസിഎംആര്‍ സാമ്പിളുകൾ ശേഖരിച്ചത്. മുംബൈ, താനെ, പൂനെ, അഹമ്മദാബാദ്, സൂറത്ത്, ദില്ലി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാനമായും ഇതിനായി തിരഞ്ഞെടുത്തത്. 500 സാമ്പിളുകൾ ഓരോ നഗരത്തില്‍ നിന്നുമായി ഇതിനായി ശേഖരിച്ചു. 21 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ നിന്നുള്ള, 400 സാമ്പിളുകളും, ശേഖരിച്ചിരുന്നു. സാമ്പിളുകൾ ശേഖരിച്ച നഗരങ്ങളിലാണ് രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍വേയ്ക്കായി എലിസ കേന്ദ്രീകരിച്ചുള്ള ആന്റിബോഡി ടെസ്റ്റുകളാണ് ഉപയോഗിച്ചത്. നേരത്തെ ചൈനയില്‍ നിന്നുള്ള കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു സാമ്പിളുകൾ എടുത്തിരുന്നത്. ഇത് മോശം നിലവാരത്തിലായതിനാൽ പിന്നീട് അവ മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button