
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേർ മരണപെട്ടതായി കേന്ദ്രആരോഗ്യ മന്ത്രലയം. രാജ്യത്ത് പുതുതായി 9,987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം അമ്പതു ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതു വരെ രോഗം ബാധിച്ചവർ 2,60,000 കവിഞ്ഞു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7466 ആയി. ഇതുവരെ 2,66,598 ജനങ്ങൾക്കാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.
രാജ്യത്തെ ആശുപത്രികളിൽ 1,29,917 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തിയുടെ കാര്യത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. 50 ശതമാനത്തോളം പേർക്ക് രോഗം മാറി. അതായത് 1, 29, 215 പേർ രോഗത്തിൽ നിന്നും മുക്തരായി. അതേസമയം, രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട് ,ഡൽഹി, ഗുജറാത്ത് എന്നിവയാണ്
ഈ നാല് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ മൊത്തം രോഗികളുടെ എണ്ണം 88,528 ആണ്. മരണം 3869 ഉം. രാജ്യത്ത് മുംബൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1871 പേർക്ക് രോഗം ബാധിക്കുകയും 21പേർ മരിക്കുകയും ചെയ്തു. അസമിൽ 33ഉം മണിപ്പൂരിൽ പത്തും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുകയാണ്.