മെയ്, ജൂൺ മാസങ്ങളിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; പ്രയോജനം 80 കോടി ഗുണഭോക്താക്കൾക്ക്
ന്യൂഡൽഹി: കൊറോണ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക. മെയ്, ജൂൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും. ഏകദേശം 80 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ വർഷവും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തിരുന്നു. രാജ്യത്തെ പാവപ്പെട്ടവരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർപ്പണത്തിന് തെളിവാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രാജ്യം കൊറോണ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവർക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവിടുക.