ഇസ്രയേൽ ഇന്റലിജൻസ് വിഭാഗത്തിന് ഇസ്‌ലാമിക പഠനം നിർബന്ധം

ഇന്റലിജൻസ് വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഇസ്രയേൽ സൈന്യം (ഐഡിഎഫ്) പുതു സംവിധാനവുമായി ഇസ്രയേൽ. സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗമായ ‘അമാൻ’ കീഴിലുള്ള ഉദ്യോഗസ്ഥർക്കു അറബി ഭാഷാപ്രാവീണ്യവും ഇസ്‌ലാമിക പഠനവും നിർബന്ധമാക്കി.
2023 ഒക്ടോബർ 7-നുണ്ടായ ഹമാസ് ആക്രമണം തടയുന്നതിൽ ഉണ്ടായ പരാജയം മൂലമാണ് നടപടി. ഇസ്‌ലാമിക സംസ്കാരം, മതപഠനം, ഭാഷ എന്നിവയിൽ വേണ്ടത്ര അറിവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നിർദ്ദേശം.
അമാന്റെ മേധാവി മേജർ ജനറൽ ശ്ലോമി ബിൻഡർ പുറത്തിറക്കിയ ഉത്തരവനുസരിച്ച് അടുത്ത വർഷാവസാനം മുഴുവൻ ഉദ്യോഗസ്ഥർക്കും ഇസ്‌ലാമിക പഠനം ലഭിക്കും. കൂടാതെ 50 ശതമാനം ഉദ്യോഗസ്ഥർക്ക് അറബി ഭാഷാ പരിശീലനവും നൽകും. ഇറാന്റെ നേതൃത്വത്തിലുള്ള സായുധസംഘങ്ങളുടെ ആശയവിനിമയങ്ങൾ വിശകലനം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
Tag: Islamic studies mandatory for Israeli intelligence