ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയേക്കും.

അതിർത്തിയിലെ ഇന്ത്യ ചൈന സംഘർഷ സാഹചര്യത്തിൽ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയേക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യന്‍ സംഘത്തിന്റെ സ്പോണ്‍സര്‍മാരായ ചൈനീസ് കമ്പനിയുമായുണ്ടാക്കിയ കരാര്‍ ആണ് റദ്ദാക്കുവാൻ ആലോചിക്കുന്നത്. 2018-ലാണ് ഐഒഎ ലി നിംഗുമായി കരാറിലെത്തിയത്. ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്തയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ രാജ്യത്തിനൊപ്പമാണെന്നും ലീ നിംഗ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടോക്യോ ഒളിമ്പിക് വരെ കിറ്റ് സ്പോണ്‍സര്‍മാരായ ലി നിംഗുമായി കരാര്‍ നിലവിലുണ്ട്. എന്നാല്‍ രാഷ്ട്രത്തിനാണ് പ്രഥമ പരിഗണന. ഐഒഎക്ക് അതില്‍ വ്യത്യാസമില്ല. അംഗങ്ങള്‍ക്ക് അങ്ങനെ അനുഭവപ്പെട്ടാല്‍ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജനറല്‍ ഹൗസ് തീരുമാനിക്കുമെന്നും മേഹ്ത വ്യക്തമാക്കിയിട്ടുണ്ട്. ഐഒഎ ട്രഷറര്‍ ആനന്ദേശ്വര്‍ പാണ്ഡെയും സമാന സൂചനകള്‍ ആണ് ഇക്കാര്യത്തിൽ നൽകിയിട്ടുള്ളത്.