keralaKerala NewsLatest News

‘ഈ മനോഹര തീരത്തു തരുമോ… ഇനിയൊരു ജന്മം കൂടി” ;വയലാറിന്റെ ഓർമ്മകൾക്ക് 50 വയസ്സ്

വലിയൊരു ഗാനസാഗരത്തിന്റെ മഹാനായ നായകനാണ് വയലാര്‍ രാമവര്‍മ്മ. കാല്പനികതയും ആഴത്തിലുള്ള ചിന്തകളും വയലാറിന്റെ ഗാനങ്ങളുടെ മുഖമുദ്രയായിരുന്നു. പ്രണയം, വിരഹം, തത്വചിന്ത, ജീവിതത്തിന്റെ സങ്കീര്‍ണതകള്‍. ഇവയെല്ലാം നിറഞ്ഞ വരികളിലൂടെ വയലാര്‍ മലയാളികള്‍ക്കൊരു സംഗീതലോകം സമ്മാനിച്ചു.

അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രമേയവുമായി ചേരുന്ന കല്പനയുടെ സൗന്ദര്യവും കവിതയുടെ മാധുര്യവും കൊണ്ട് സമ്പന്നമായിരുന്നു. കവിതാപ്രതിഭയുടെ അമൃതധാരയായി ആ ഗാനസാഗരം മലയാളികളുടെ ഹൃദയത്തില്‍ ഒഴുകി.

കാലം കടന്നുപോകുന്തോറും വയലാറിന്റെ ഗാനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരവും അനശ്വരവുമായിത്തീരുകയാണ് അത് തന്നെയാണ് മലയാളികളുടെ അദ്ദേഹത്തോടുള്ള അനുരാഗത്തിന്റെ തെളിവ്.

മലയാളികള്‍ ഏറ്റവും അധികം ശ്രവിക്കുകയും സ്നേഹിക്കുകയും ചെയ്ത ഗാനങ്ങള്‍ വയലാറിന്റേതാണ്. ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങളും ജനപ്രീതിയും സഹ്യപര്‍വതങ്ങളെ മറികടന്നതാണ്.

Tag: Vayalar’s memories are 50 years old

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button