CinemaLatest News
ഉണ്ണിമുകുന്ദൻ എതിരെയുള്ള പരാതി പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചു. മർദ്ദനം നടന്നതിൽ തെളിവില്ല, പിടിവലി ഉണ്ടാവുകയും പരാതിക്കാരന്റെ കണ്ണട തകർക്കുകയും ചെയ്തു എന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് കുറ്റപത്രത്തിൽ സമർപ്പിച്ചിരിക്കുന്നത്.താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു. കാക്കനാട് ഫ്ലാറ്റിൽ ഉണ്ണിമുകുന്ദൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് മുൻ മാനേജറും പി ആർഓയും ആയിരുന്ന വിപിൻ പോലീസിൽ പരാതിപ്പെട്ടിരുന്നത്. ഇതിനെതിരെ പോലീസ് കേസെടുക്കുകയും സിസിടിവി അടക്കമുള്ള തെളിവുകൾ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.