Kerala NewsLatest News

വീ​ടി​ന്​ തീപി​ടി​ച്ച്‌ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​ യു​വ​തി കത്തിയമര്‍ന്നു; മരണം വിവാഹം നിശ്ചയിച്ചിരിക്കെ

കൊ​ല്ല​ങ്കോ​ട് (പാലക്കാട്​): വീ​ടി​ന് തീ ​പി​ടി​ച്ച്‌ യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മു​ത​ല​മ​ട കു​റ്റി​പ്പാ​ടം മ​ണ​ലി​യി​ല്‍ കൃ​ഷ്ണ​െന്‍റ മ​ക​ള്‍ സു​മ​യാ​ണ് (25) തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ മ​രി​ച്ച​ത്. വീ​ടി​നു മു​ക​ളി​ല്‍ തീ​പ​ട​ര്‍​ന്ന പു​ക ഉ​യ​ര്‍​ന്ന​തു​ക​ണ്ട്​ അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ വാ​തി​ല്‍ അ​ക​ത്തു​നി​ന്ന്​ അ​ട​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

വാ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​ടു​ക്ക​ള​ക്ക​ക​ത്തു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കൊ​ല്ല​ങ്കോ​ട് അ​ഗ്​​നി​ര​ക്ഷ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സു​മ​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ക്ക​ല്‍ ച​ട​ങ്ങ് മാ​ര്‍​ച്ച്‌ 28നാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ 22ന്​ ​ക​മ്ബി​ളി​ച്ചു​ങ്ക​ത്തി​ലെ യു​വാ​വു​മാ​യി വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. കി​ട​പ്പു​മു​റി​യി​ല്‍ വീ​ടി​െന്‍റ മേ​ല്‍​ക്കൂ​ര ക​ത്തി ക​ട്ടി​ലി​നു മു​ക​ളി​ല്‍ വീ​ണ നി​ല​യി​ലാ​യി​രു​ന്നു.

ക​ട്ടി​ലി​ന​ടി​യി​ലാ​ണ് പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്ന സു​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ബി​ജു കു​മാ​ര്‍, ചി​റ്റൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​സി. സേ​തു ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍, എ​സ്.​ഐ ഷാ​ഹു​ല്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button