Kerala NewsLatest NewsNationalNewsSports

എനിക്ക് ഇരുട്ടിനെ പേടിയായിരുന്നു, ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു, എസ് ശ്രീശാന്ത്.

‘ഒരു കാലത്ത് എനിക്ക് ഇരുട്ടിനെ പേടിയായിരുന്നു. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമായിരുന്നില്ല. വീട്ടുകാരേയും അതിന് അനുവദിച്ചിരുന്നില്ല. എന്നേയോ വീട്ടുകാരെയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന പേടിയായിരുന്നു കാരണം. ആ സമയം വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. ഇതൊന്നും വീട്ടുകാരെ അറിയിക്കാതിരിക്കാന്‍ പാടുപെട്ടിരുന്നു. എനിക്കെവിടെയാണ് തെറ്റിയത് എന്നോര്‍ത്ത് ഏപ്പോഴും കരച്ചില്‍ തന്നെയായിരുന്നു’ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, പ്രസിദ്ധീകരിക്കാനിരിക്കുന്ന തന്റെതായ ബുക്കിൽ കുറിച്ചിരിക്കുന്നു വരികളാണിത്.
ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നേരിട്ട കാലത്ത് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ വിഷമം പിടിച്ചകാലത്തെക്കുറിച്ച് ശ്രീശാന്ത് മനസു തുറന്നിരിക്കുന്നത്. ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് 2013 ആഗസ്തില്‍ ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തകാലത്തേക്ക് വിലക്കിയത്. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ഏഴ് വര്‍ഷമായി കുറക്കപ്പെടുകയായിരുന്നു.
2013ലാണ് ശ്രീശാന്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഐ.പി.എല്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തെ തുടര്‍ന്ന് പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്. സുശാന്ത് സിംഗ് രജപുത്തിന്റെ മരണം തനിക്ക് ഇത്രയേറെ ബാധിക്കാന്‍ കാരണമായത് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയതുകൊണ്ടാണെന്ന് ശ്രീശാന്ത് ടെക്കനോട് പറഞ്ഞിരിക്കുന്നു. ഒരുകാലത്ത് താനും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും എന്നാല്‍ അവിടെ നിന്നും കുടുംബത്തിന്റെ പിന്തുണയോടെ തനിക്ക് തിരിച്ചു വരാനായെന്നും,ശ്രീശാന്ത് പറഞ്ഞിട്ടുണ്ട്. ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് 2018ലാണ് കേരള ഹൈക്കോടതി ഒഴിവാക്കുന്നത്. എന്നാല്‍ ബി.സി.സി.ഐ ഡിവിഷന്‍ ബെഞ്ചില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടർന്നാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി ബി.സി.സി.ഐ കുറക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button