BusinessLatest NewsLife StyleNationalNews
എ.ടി.എമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം.

എ.ടി.എമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. എ.ടി.എംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായാണ് പുതിയ നിർദേശം. ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് വി.ജി.കണ്ണൻ അധ്യക്ഷനായ സമിതി 2019 ഒക്ടോബർ 22നാണ് റിപ്പോർട്ട് ആർ.ബി.ഐയ്ക്കു നൽകിയത്.