CrimeGulfLatest News

ഒന്നര വയസുകാരിയെ കൊലപെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യ്തു

ഷാർജ∙ മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിൻ്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക (33) മകൾ വൈഭവിയാണ് മരിച്ചത്. അമ്മയാണ് കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഭർത്താവാവുമായി പല കാര്യങ്ങളിലും സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. ഇരുവരും ഒരു വീട്ടിൽ തന്നെ വേറെ മുറികളിൽ ആണ് കഴിഞ്ഞിരുന്നത്. ഭർത്താവ് വിപിൻ തന്നെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു സ്ത്രീധനത്തിന്റെ പേരിൽ വഴക്ക് നടക്കുന്നതും വിവാഹമോചനം നൽകയതിൽ തന്നിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല വിഹാഹാമോചനം നടന്നാൽ താൻ ജീവിച്ചിരിക്കില്ല എന്നും മാതാവിനോടും വീട്ടുജോലികരിയോടും പറഞ്ഞിരുന്നു. എല്ലാം തനിക് വീട്ടുകാരോട് പറയാൻ പറ്റുന്നതല്ല എന്നും അടുത്ത സുഹൃത്തിനോട് വിപഞ്ചിക വോയിസ് മെസ്സേജ് അയച്ചതും മരണത്തിൽ ദുരുഹത ഉണ്ടെന്ന് കുടുംബം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button