News
ഒരു പരിശോധനക്ക് 4000 രൂപയോളം ചെലവ് വരുന്നു, സൗജന്യ ചികിത്സ തുടരും, ആരോഗ്യമന്ത്രി.

സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്ന പലരും അവശനിലയിലാണ് വരുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സമൂഹവ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ല. ഒരു പരിശോധനയ്ക്ക് 4000 രൂപയോളം ചെലവ് വരുന്നുണ്ടെങ്കിലും സൗജന്യമായി തന്നെ ചികിത്സ തുടരും. മന്ത്രി പറഞ്ഞു.
മെയ് ഏഴിനു ശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വര്‍ധനവുണ്ടായി. ഏഴാം തീയതി വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയത്. എന്നാൽ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു. എന്നാൽ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറവാണെന്നു പറയുന്നതിൻ്റെ മാനദണ്ഡം പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.